Rules & Regulations
1. തിങ്കള്‍ മുതല്‍ ശനികൂടി 6 ദിവസവും ക്ലാസ്സുണ്ടായിരിക്കുന്നതാണ്.
2. വെക്കേഷനോ പൊതു അവധികളോ സ്ഥാപനത്തിന് അവധിയായിരിക്കുന്നതല്ല.സ്ഥാപനത്തിന് പ്രിന്‍സിപ്പാള്‍ പ്രഖ്യാപിക്കുന്ന അവധിമാത്രമായിരിക്കും ഉണ്ടായിരിക്കുക. അവധി പ്രഖ്യാപിക്കാത്ത മുഴുവന്‍ ദിവസവും ക്ലാസില്‍ ഹാജരാവാന്‍ എല്ലാ വിദ്യാര്‍ഥികളും ബാധ്യസ്ഥരായിരിക്കും.
3. ക്ലാസ്സ് സമയം കുറയ്ക്കുവാനും കൂട്ടുവാനും പ്രിന്‍സിപ്പാള്‍ക്ക് അധികാരമുണ്ടായിരിക്കും. ഇങ്ങനെ കൂട്ടുമ്പോഴും, കുറയ്ക്കുമ്പോഴും കൃത്യമായി ക്ലാസില്‍ ഹാജരാവാന്‍ എല്ലാ വിദ്യാര്‍ഥികളും ബാധ്യസ്ഥരായിരിക്കും.
4. ഫീസ് ചാര്‍ട്ട് അനുസരിച്ച് കൃത്യസമയത്ത് ഫീസ് അടക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഫൈനോടുകൂടി ഫീസ് അടയ്ക്കുവാന്‍ ബാധ്യസ്ഥരായിരിക്കും.
5. പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തിയാല്‍ അടച്ച ഫീസ് യാതൊരു കാരണവശാലും തിരിച്ചു നല്‍കുന്നതല്ല.
6. സ്ഥാപനത്തിലെ ഉപകരണങ്ങള്‍ക്കോ മറ്റോ മനപൂര്‍വ്വം തകരാറു വരുത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയയ്താല്‍ നഷ്ട പരിഹാരം ഈടാക്കുന്നതാണ്.
7. സ്ഥാപനത്തില്‍ നിന്ന് നല്‍കുന്ന സ്റ്റുഡന്‍റ ് സ് റെക്കോര്‍ഡ് ഒരോ വിദ്യാര്‍ഥിയും പൂരിപ്പിച്ച് ഇന്‍സ്ട്രക്ടറുടെ അടുത്തു നിന്ന് ഒപ്പ് വാങ്ങേണ്ടതാണ് .
8. സ്ഥാപനത്തില്‍ പ്രവേശിക്കുമ്പോള്‍ ഓരോ വിദ്യാര്‍ഥിയും തിരിച്ചറില്‍ കാര്‍ഡ്, യൂണിഫോം എന്നിവ ധരിക്കേണ്ടതാണ്.
9. ക്ലസ്സ് മുറിയില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നതല്ല.
10. സ്ഥാപനത്തിലെ എല്ലാവരോടും മാന്യമായി പെരുമാറാന്‍ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരായിരിക്കും.